മകൻ തലക്കടിച്ച്‌ കൊലപ്പെടുത്തി; നടി കാസമ്മാളിന് ദാരുണാന്ത്യം

  1. Home
  2. National

മകൻ തലക്കടിച്ച്‌ കൊലപ്പെടുത്തി; നടി കാസമ്മാളിന് ദാരുണാന്ത്യം

DEATH


വിജയ് സേതുപതി നായകനായെത്തിയ 'കടൈസി വ്യവസായി' എന്ന ചിത്രത്തില്‍ അഭിനയിച്ച കാസമ്മാള്‍(71) മരിച്ചു. മകന്റെ അടിയേറ്റാണ് നടി മരിച്ചത്. മകൻ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കാസമ്മാള്‍ പണം നല്‍കിയില്ല. തുടർന്ന് മകൻ തലയ്‌ക്കടിച്ച്‌ വീഴ്‌ത്തുകയായിരുന്നു.. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മധുര ജില്ലയില്‍ ഉസിലാമ്ബട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.

കൊലപാതകത്തെ തുടർന്ന് മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. ‌ബാല്‍സാമി-കാസമ്മാള്‍ ദമ്ബതികള്‍ക്ക് നമകോടിയുള്‍‌പ്പെടെ മൂന്ന് മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് നമകോടി താമസിച്ചിരുന്നത്.

എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച കടൈസി വ്യവസായി എന്ന ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു. 85 വയസ്സുള്ള കർഷകന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയ് സേതുപതിയോടൊപ്പം അന്തരിച്ച നടൻ നല്ലാണ്ടിയവും യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍‌ വിജയ് സേതുപതിയുടെ അമ്മയായിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്.