സോണിയ ഗാന്ധി ചികിത്സയിൽ; ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  1. Home
  2. National

സോണിയ ഗാന്ധി ചികിത്സയിൽ; ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു

sonia gandhi


കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ എത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.

നേത്ര സംബന്ധമായ ചികിത്സയ്ക്കായാണ് സോണിയ ഗാന്ധി ഇത്തവണ മേദാന്ത ആശുപത്രിയെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സാധാരണഗതിയിൽ അണുബാധയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് അവർ ചികിത്സ തേടാറുള്ളത്. എന്നാൽ, നേത്ര ചികിത്സയ്‌ക്കൊപ്പം ചില പ്രത്യേക പരിശോധനകൾ കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ മേദാന്ത തിരഞ്ഞെടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡൽഹിയിലെ 10 ജൻപഥിൽ നടന്ന സുപ്രധാന ചർച്ചകളിൽ അവർ സജീവമായിരുന്നു. കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക കൂടിയാലോചനകളിലും അവർ പങ്കാളിയായിരുന്നു. ചികിത്സ പൂർത്തിയാക്കി ഉടൻ തന്നെ അവർ വസതിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.