അനധികൃതമായി നിർമിച്ചു; തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുന കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റി
അനധികൃത കയേറ്റത്തത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെന്‍റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. കൺവെൻഷൻ സെന്‍റർ നിർമാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് നടൻ നാഗാർജുന അക്കിനേനി ഇന്നലെ എക്സിൽ കുറിച്ചു.
സെബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും അതിശയോക്തിപരമാണെന്നും കൺവെൻഷൻ സെന്‍റർ നിർമിച്ച ഭൂമി പട്ടയമുള്ളതാണെന്നും അനധികൃത നിർമാണം നടത്തിയിട്ടില്ലെന്നും താരം എക്സിൽ പറഞ്ഞു. നിലവിലുള്ള സ്റ്റേ ഓർഡറുകൾക്കും കോടതി കേസുകൾക്കും വിരുദ്ധമായി കൺവെൻഷൻ സെന്‍റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം എക്സിൽ എഴുതി.
ഞായറാഴ്ചയാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) ഹൈദരാബാദിൽ നിർമിച്ച നാഗാർജുനയുടെ കൺവെൻഷൻ സെന്‍റർ പൊളിച്ചത്.