ഉത്തർപ്രദേശ് യോഗി സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി

  1. Home
  2. National

ഉത്തർപ്രദേശ് യോഗി സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി

AKHILESH


 ഉത്തർപ്രദേശ് യോഗി സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി (എസ്‌പി).  നിയമസഭ സമ്മേളനം  ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. 

ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനം മുതൽ സംസ്ഥാന നിയമസഭ വരെ വൻ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്.  തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. 

എസ്പിയുടെ പ്രതിഷേധം സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവർക്ക് ചർച്ച ചെയ്യണമെങ്കിൽ നിയമസഭയിൽ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. എസ്പിക്ക് ഇപ്പോൾ ഒന്നും ചെയ്യാനില്ല. ഇത്തരം പ്രതിഷേധങ്ങൾ ജനങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.