തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി

  1. Home
  2. National

തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി

vijay


തമിഴ്‌നാട്ടിൽ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ.ജി. അരുൺരാജാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്.70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി.സംസ്ഥാനത്തെ ഏകദേശം 38 ലക്ഷം മുതിർന്ന പൗരന്മാർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്.വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഉയർന്ന ചെലവുകളുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ളതിനും 23 ലക്ഷം രൂപ വരെ പദ്ധതിയിൽനിന്ന് ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.