ഡൽഹിയിൽ മകനൊപ്പം സ്‌കൂൾ ബസ് കാത്തുനിൽക്കവേ പശുവിന്റെ ആക്രമണം; 42കാരന് ദാരുണാന്ത്യം

  1. Home
  2. National

ഡൽഹിയിൽ മകനൊപ്പം സ്‌കൂൾ ബസ് കാത്തുനിൽക്കവേ പശുവിന്റെ ആക്രമണം; 42കാരന് ദാരുണാന്ത്യം

death


സ്‌കൂൾ ബസ് കാത്തുനിന്നയാൾ മകന്റെ മുന്നിൽ പശുവിന്റെ കുത്തേറ്റ് മരിച്ചു. സൗത്ത് ഡൽഹിയിലെ ത്രിഗ്രിയിലാണ് സംഭവം. സുഭാഷ് കുമാർ ഝാ (42) ആണ് തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ മരിച്ചത്.

മകനെ സ്‌കൂളിൽ വിടാനാണ് സുഭാഷ് രാവിലെ എട്ട് മണിക്ക് ദേവ്ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. ഈ സമയം പശു ഇയാളെ ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ സുഭാഷ് കുമാറിന്റെ തലയിലും നെഞ്ചിലും പശു പലതവണ ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയവർ വടികൊണ്ട് അടിച്ചാണ് പശുവിനെ അകറ്റിയത്.