ബൈക്കിൽ പടക്കംവച്ച് സ്റ്റണ്ട് നടത്തി; വീഡിയോ വൈറലായതിന് പിന്നാലെ പണി കിട്ടി യുവാവ്
ബൈക്കിൽ പടക്കം വച്ച് സ്റ്റണ്ട് നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാകുന്നത്. തമിഴ്നാട് ട്രിച്ചിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നവംബർ ഒൻപതിനാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്. രാത്രി സമയത്ത് റോഡിൽ നിന്ന് യുവാവ് ബൈക്കിൽ പടക്കം ഘടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപം കുറച്ച് യുവാക്കൾ വാഹനങ്ങളിൽ ഇരിക്കുന്നുണ്ട്. പിന്നാലെ യുവാവ് ബൈക്ക് ഓടിക്കുകയും ഇതിനിടെ പടക്കം പൊട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. 'ഡെവിൾ റൈഡർ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഈ പേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് അറസ്റ്റിലായത്. യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സമാന രീതിയിൽ കാറിൽവച്ച് പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
எவனோ ஒருத்தன் ஆரம்பிச்சி வச்சான், இப்ப நிறைய பேரு இதே மாதிரி பைக்ல வெடி கட்டி வீடியோ போட ஆரம்பிச்சிட்டானுக. pic.twitter.com/cpofhXjV6W
— 𝗟 𝗼 𝗹 𝗹 𝘂 𝗯 𝗲 𝗲 (@Lollubee) November 12, 2023