'സത്യത്തിൽ സക്‌സസ് എന്നത് 90% പെർസ്‌പിറേഷനും 10 % മാത്രം ഇൻസ്പിറേഷനും ആണെന്നതിന് വേറെ തെളിവുകൾ വേണ്ട; ഇവരെ രണ്ടു പേരെ കംപെയർ ചെയ്‌താൽ മതി': ഫേസ്ബുക്ക് കുറിപ്പ്

  1. Home
  2. National

'സത്യത്തിൽ സക്‌സസ് എന്നത് 90% പെർസ്‌പിറേഷനും 10 % മാത്രം ഇൻസ്പിറേഷനും ആണെന്നതിന് വേറെ തെളിവുകൾ വേണ്ട; ഇവരെ രണ്ടു പേരെ കംപെയർ ചെയ്‌താൽ മതി': ഫേസ്ബുക്ക് കുറിപ്പ്

mukesh-and-anil-ambani


അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും മുകേഷ് അംബാനി സാധാരണക്കാരെ പോലെ വെറും ഒരു ലിനൻ ഷേർട് ധരിച്ച എത്തിയത് വലിയ ചർച്ചകൾക്ക് ഇടയാക്കി.   സത്യത്തിൽ അനിലിന്റെ തകർച്ചയിൽ മുകേഷ് അംബാനിക്ക് യാതൊരു പങ്കുമില്ല എന്ന് ബൈജു സ്വാമി തൻ്റെ ഫേസ്ബുക്ക്  കുറിപ്പിൽ പറയുന്നു.

മുകേഷിന് 65 ബില്യൺ മാത്രം വാല്യൂ ഉള്ള റിലൈൻസ് കിട്ടിയപ്പോൾ അനിലിന് കിട്ടിയ റിലൈൻസ് ക്യാപിറ്റൽ എന്ന കമ്പനിക്ക് മാത്രം 75000 കോടി മാർക്കറ്റ് ക്യാപ് ഉണ്ടായിരുന്നു. കൂടാതെ റിലൈൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന മുംബൈ & ഡൽഹി  വൈദ്യുത വിതരണ കുത്തകയുള്ള കമ്പനിയും ടെലികോം ബിസിനസ് എല്ലാം കിട്ടി. സത്യത്തിൽ സക്‌സസ് എന്നത് 90% പെർസ്‌പിറേഷനും 10 % മാത്രം ഇൻസ്പിറേഷനും ആണെന്നതിന് വേറെ തെളിവുകൾ വേണ്ട. ഇവരെ രണ്ടു പേരെ കംപെയർ ചെയ്‌താൽ മതിയെന്ന്  അദ്ദേഹം കുറിപ്പിൽ പറയുന്നു

Ash-Salman Attend Radhika-Anant Ambani's Engagement - Rediff.com

കുറുപ്പിന്ഫേസ്ബുക്ക്റെ പൂർണ്ണരൂപം

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ മെഗാ പ്രീ മാര്യേജ് പരിപാടിക്ക് അദ്ദേഹത്തിന്റെ അനിയൻ അനിൽ അംബാനി സാധാരണക്കാരെ പോലെ വെറും ഒരു ലിനൻ ഷേർട് ധരിച്ചു പങ്കെടുത്തപ്പോൾ, അണ്ടർ ഡോഗ് സപ്പോർട്  സിൻഡ്രോം അല്ലെങ്കിൽ എമ്പതി ബാധ ഉള്ള കുറെ പേർ മുകേഷിനെ ആക്രമിക്കുന്നത് കണ്ടു. സത്യത്തിൽ അനിലിന്റെ തകർച്ചയിൽ മുകേഷ് അംബാനിക്ക് യാതൊരു പങ്കുമില്ല എന്നതാണ് സത്യം. ചേട്ടനും അനിയനും റിലൈൻസ് സാമ്രാജ്യം പങ്കിട്ടെടുക്കുമ്പോൾ മുകേഷിന് കിട്ടിയത്  റിലൈൻസ് ഇൻഡസ്ട്രീസ് എന്ന കമ്പനി മാത്രവും അനിയന് ഉഗ്രൻ ക്യാഷ് ഫ്ലോ ഉള്ള ഒരു പറ്റം കമ്പനികളുമായിരുന്നു. മുകേഷിന് 65 ബില്യൺ മാത്രം വാല്യൂ ഉള്ള റിലൈൻസ് കിട്ടിയപ്പോൾ അനിലിന് കിട്ടിയ റിലൈൻസ് ക്യാപിറ്റൽ എന്ന കമ്പനിക്ക് മാത്രം 75000 കോടി മാർക്കറ്റ് ക്യാപ് ഉണ്ടായിരുന്നു. കൂടാതെ റിലൈൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന മുംബൈ & ഡൽഹി  വൈദ്യുത വിതരണ കുത്തകയുള്ള കമ്പനിയും ടെലികോം ബിസിനസ് എല്ലാം കിട്ടി.

ഇതൊക്കെ കിട്ടിയിട്ടും അനിയൻ ധൂർത്തും അമിതമായ കടമെടുപ്പും എണീറ്റ് നിൽക്കുന്നതിന് മുൻപ് ഓടാൻ രാജ്യത്തെ ഏറ്റവും വലിയ പവർ കമ്പനി ഇടാനായി ലക്ഷക്കണക്കിന് കോടി കടമെടുത്ത് കോർപ്പറേറ്റ് ചൂതാട്ടം ആയിരുന്നു. അവസാനം ചൈനീസ് ബാങ്കുകൾ അറസ്റ്റ് ചെയ്യുമെന്നായപ്പോൾ മുകേഷ് ആണ് 500 മില്യൺ ഡോളർ കൊടുത്ത് അനിയനെ ചൈനീസ് ജെയിലിൽ എത്തുന്ന അവസ്ഥയിൽ നിന്ന് രക്ഷിച്ചത്.
ഇതിപ്പോൾ പറയാൻ കാര്യം കഴിഞ്ഞയാഴ്ച റിലൈൻസ് ക്യാപിറ്റൽ എന്ന കമ്പനി NCLT വഴി ഹിന്ദുജയുടെ ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിക്ക് കിട്ടിയ വാർത്തയാണ്. റിലൈൻസ് ക്യാപിറ്റൽ എന്ന ഒരൊറ്റ ഫിനാൻസ് കമ്പനി വഴിയാണ് ധിരുഭായ് അംബാനിയെന്ന പാട്രിയാർക് റിലൈൻസ് സാമ്രാജ്യം പടുത്തയർത്തിയത്.

റിലൈൻസ് നടത്താൻ പോകുന്ന എല്ലാ ഇക്വിറ്റി ഡൈല്യൂഷനു മുൻപും റിലയൻസിന്റെ ഓഹരി വിലകൾ ഉയർത്തിയും കരടികൾ റിലയൻസിനെ ഷോർട് സെൽ ചെയ്യുമ്പോൾ ഓഹരി വില ഉയർത്തി കരടികളെ അടിച്ചോടിച്ചും റിലൈൻസ്  സാമ്രാജ്യത്തിന്റെ സ്ഥിരത ഉയർത്തിയ ടൂൾ. ആ കമ്പനിക്ക് അനിൽ അംബാനിയുടെ പക്കൽ എത്തുമ്പോൾ 75000 കോടി മൂല്യം,  പക്ഷെ റിലൈൻസിനേക്കാൾ  സാധ്യതകളും ഉണ്ടായിരുന്നു. കാരണം RCL നു ഇൻഷുറൻസ് (ലൈഫ് & ജനറൽ ), മ്യുച്വൽ ഫണ്ട്, കൺസ്യൂമേർ ഫിനാൻസ്, സെക്യൂരിറ്റി ട്രേഡിങ്ങ് & റീറ്റെയ്ൽ ബ്രോക്കിങ്, ഹോം ഫിനാൻസ് , അസറ്റ് റീ കൺസ്ട്രക്ഷൻ,വെൻച്വർ ക്യാപിറ്റൽ എന്നിവ കൂടാതെ അക്കാലത്തെ ആദ്യ ക്വാൻറ് ഫങ്ക്ഷൻ കമ്പനിയും ഉണ്ടായിരുന്നു.

ഇവയെല്ലാം വെച്ച് നോക്കിയാൽ ഇന്നത്തെ HDFC യും ഐസിഐസിഐ യും ഒന്നിച്ച് ചേർത്താൽ പോലും തുടങ്ങാനാകാത്ത അത്രയും സുന്ദരമായ ബിസിനസ് വെർട്ടിക്കൽസ് ഉണ്ടായിരുന്നു. അവസാനം എല്ലാം നശിപ്പിച്ച് 75000 കോടിയുടെ ഓഹരി മൂല്യം ഒരു രൂപ പോലും ഇല്ലാതെ നശിച്ചു. കമ്പനി പാപ്പരായി. NCLT യിൽ പോയി ഹിന്ദുജയുടെ കയ്യിലെത്തി.

ചേട്ടനായ മുകേഷ് അംബാനി യഥാർത്ഥത്തിൽ അനിയനുമായുള്ള നോൺ കോംപ്റ്റിങ് ക്ളോസ് കാലാവധി തീർന്നതിനു ശേഷം മാത്രമാണ് ടെലികോം രംഗത്ത് വന്നത് തന്നെ. അപ്പോളേക്കും അനിയന്റെ കമ്പനി തകർന്ന് തരിപ്പണമായി കഴിഞ്ഞിരുന്നു. ചേട്ടൻ എപ്പോളും വളരെ ശ്രദ്ധാപൂർവം ചുവടുകൾ വെച്ച് ബാങ്ക് ഓഫ് അമേരിക്കയുടെ ട്രെഷറിയിലെ പുലികളെ കേട്ടാൽ ഞെട്ടുന്ന ശമ്പളവും പെർക്കും ഈസോപും എല്ലാം കൊടുത്ത് ഇപ്പോൾ ആൺമക്കളായ ആകാശ്, അനന്ത് & ഇഷ എന്ന മകളെയും ഏൽപ്പിച്ചു കൊണ്ട് സെമി റിട്ടയേർഡ് ആണ്. ധിരുഭായ് ഉണ്ടായിരുന്നപ്പോൾ അനിൽ വളരെ ഫ്ളാമ്പോയന്റ് സോഷ്യലൈസിങ് സിനിമ താരങ്ങളുടെ കൂടെ ഉല്ലസിക്കുമ്പോൾ മുകേഷ് വർക്കഹോളിക് ആയി  റിലൈൻസിന്റെ ബാക് റൂമിൽ പ്രോജെക്ടിൽ മുഴുകി കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇന്നും മുകേഷ് ഏറെ കുറെ അങ്ങനെ എന്ന വസ്‌തുത മറക്കരുത്.

സത്യത്തിൽ സക്‌സസ് എന്നത് 90% പെർസ്‌പിറേഷനും 10 % മാത്രം ഇൻസ്പിറേഷനും ആണെന്നതിന് വേറെ തെളിവുകൾ വേണ്ട. അത് പോലെ Those who cannot control debt are going to be dead soon എന്നതിനും വേറെ കേസ് സ്റ്റഡി വേണ്ട. ഇവരെ രണ്ടു പേരെ കംപെയർ ചെയ്‌താൽ മതി.