ഷുഗര്‍-ഫ്രീ എന്ന് കണ്ട് വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരം; ഐസിഎംആര്‍

  1. Home
  2. National

ഷുഗര്‍-ഫ്രീ എന്ന് കണ്ട് വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരം; ഐസിഎംആര്‍

supershop


ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു.

കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ ​പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്.

നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും ഐ സി എം ആർ പറയുന്നു ​. ഭക്ഷണത്തിന്റെ പേര്, ചേരുവകളുടെ പട്ടിക, ബ്രാന്‍ഡിന്റെ പേര്, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആർ വ്യക്തമാക്കി.