അസമിൽ സുഖോയ് യുദ്ധവിമാനം കാണാതായി; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തിരച്ചിൽ തുടരുന്നു

  1. Home
  2. National

അസമിൽ സുഖോയ് യുദ്ധവിമാനം കാണാതായി; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തിരച്ചിൽ തുടരുന്നു

sukhoi


ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം അസമിൽ കാണാതായി. അസമിലെ ജോർഹട്ടിൽ വെച്ച് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും വിമാനം അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നതായും വ്യോമസേന അറിയിച്ചു.

ഇന്ന് വൈകുന്നേരം 7.42-ഓടെയാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ അവസാനമായി ലഭിച്ചത്. ഇതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് കാണാതായത്. സംഭവത്തിന് പിന്നാലെ വ്യോമസേന തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) ഹാൻഡിലിലൂടെ വിവരം പുറത്തുവിട്ടു.

കാണാതായ വിമാനത്തിനും പൈലറ്റുമാർക്കുമായി മേഖലയിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയായതിനാൽ പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ടെങ്കിലും കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സംഘങ്ങൾ രംഗത്തുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂവെന്നും വ്യോമസേന വ്യക്തമാക്കി.