ബഫർസോണിലുള്ള നിർമാണം; നിരോധിക്കേണ്ടത് നിരോധിക്കണം; നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

  1. Home
  2. National

ബഫർസോണിലുള്ള നിർമാണം; നിരോധിക്കേണ്ടത് നിരോധിക്കണം; നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

sc


ബഫർസോണിലുള്ള നിർമാണത്തിനു സമ്പൂർണ വിലക്ക് ഏർപ്പെടുത്താനാകില്ലെന്നു സുപ്രീംകോടതി. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂർണവിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന മേഖലകൾ, വിജ്ഞാപനത്തിനു പരിഗണിക്കുന്ന മേഖലകൾ എന്നിവ ഒഴിവാക്കണമെന്നു കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു.

2022 ജൂണിലാണ് ബഫർസോൺ വിധി പ്രഖ്യാപിച്ചത്. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷയും അതിൽ ഇളവു തേടികൊണ്ടുള്ള കേരളത്തിന്റെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്. സമ്പൂർണ വിലക്ക് എന്നതു ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി തന്നെ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.