വാലൻന്റൈൻസ് ഡേക്ക് പൂവ് സ്വീകരിക്കാൻ നിർബന്ധിച്ചു; പോക്സോ ചുമത്തി തടവിനു ശിക്ഷിച്ച അധ്യാപകനെ വെറുതേവിട്ട് സുപ്രീംകോടതി

  1. Home
  2. National

വാലൻന്റൈൻസ് ഡേക്ക് പൂവ് സ്വീകരിക്കാൻ നിർബന്ധിച്ചു; പോക്സോ ചുമത്തി തടവിനു ശിക്ഷിച്ച അധ്യാപകനെ വെറുതേവിട്ട് സുപ്രീംകോടതി

Sc


തമിഴ്‌നാട്ടിൽ വാലൻന്റൈൻസ് ഡേയിൽ നിർബന്ധപൂർവം റോസാപ്പൂവ് കൈമാറിയതിനു പോക്‌സോ ചുമത്തി തടവുശിക്ഷയ്ക്കു വിധിച്ച  അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. പാതിവെന്ത തെളിവുകളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന നടപടി അധ്യാപകന്റെ സൽപ്പേരിനും അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശത്തെ അപകടത്തിലാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു പൂക്കൾ നൽകുകയും മറ്റുള്ളവരുടെ മുൻപിൽവച്ച് അത് സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതു പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചുവേണം നടപടിയെടുക്കേണ്ടത് എന്നു നിർദേശിച്ചാണ് അധ്യാപകനെ മോചിപ്പിച്ചത്. അധ്യാപകനെതിരായ വ്യക്തിവിരോധം തീർക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. 

പോക്‌സോ കുറ്റം ചുമത്തി മൂന്നുവർഷത്തെ തടവിനു തമിഴ്‌നാട്ടിലെ വിചാരണ കോടതി ഇവരെ ശിക്ഷിച്ചിരുന്നു. 2018ലെ വാലന്റൈൻസ് ദിനം അധ്യാപകൻ പെൺകുട്ടിക്കു നിർബന്ധിച്ചു റോസാപ്പൂക്കളും മുല്ലപ്പൂവും ചോക്ലേറ്റും കൈമാറിയെന്നായിരുന്നു പരാതി. എന്നാൽ പ്രോസിക്യൂഷന്റെ പക്കൽ മതിയായ തെളിവുകളില്ലെന്നും പൂർണമായി ലഭിക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അധ്യാപകന്റെ അവകാശത്തെ ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു.