സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

  1. Home
  2. National

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

SC


സെപ്തംബർ 27 മുതൽ ഭരണഘടനാ ബെഞ്ചിന്റെ എല്ലാ നടപടികളും സുപ്രിംകോടതി അതിന്റെ വെബ്സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. 
ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നൽകിയത്. 

ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിൻറെ നടപടികളാകും ആദ്യം തത്സമയം നൽകുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിൻറെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.  

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരാവകാശങ്ങൾ അനുസരിച്ച് കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗിന് അനുകൂലമായി 2018-ൽ സുപ്രിംകോടതി വിധിച്ചിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. പുതിയ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്.