ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

  1. Home
  2. National

ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

   supreme court


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജികൾ പരിഗണിച്ച കോടതി, നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഫോം 6-ൽ വരുത്തിയ മാറ്റവും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാറ്റം വരുത്തിയ ഫോം 6 അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

മാറ്റം വരുത്തിയ ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടിയാണ് നോട്ടീസ്.