എസ്ഐആറിന് എതിരായ രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗ്യാനേഷ് കുമാറിന് നോട്ടീസ് അയച്ച് സുപ്രിംകോടതി
എസ്ഐആറിനെതിരായ രാഹുൽ ഗാന്ധിയുടെ ഹർജിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇന്ത്യാ സഖ്യത്തിന്റെ ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി മറുപടി തേടി.ജന്തർ മന്തറിനെ പ്രതിഷേധ വേദിയല്ലാതാക്കിയതിനെതിരായ ഹർജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശം ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
എസ്ഐആർ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി പട്ടികയിൽനിന്ന് നീക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർത്തുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പുറമെ കമ്മിഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
