ബലാത്സംഗക്കേസിൽ തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി

  1. Home
  2. National

ബലാത്സംഗക്കേസിൽ തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി

tarun tejpal


ബലാത്സംഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് വിചാരണാ കോടതിയുടെ കുറ്റവിമുക്തയാക്കൽ വിധി റദ്ദാക്കി പത്തു വർഷത്തെ തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഹർജി പരിഗണിക്കുന്നതിന് മുൻപായി രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിട്ടു.

നിയമപ്രകാരം ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്നതിന് മുൻപ് കീഴടങ്ങൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. സെപ്റ്റംബർ 22-നകം കീഴടങ്ങിയാൽ മാത്രമേ അപ്പീൽ പരിഗണിക്കുകയുള്ളൂവെന്നാണ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് അറിയിച്ചത്. തേജ്പാലിന്റെ ശിക്ഷ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്.