തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം: ഹർജികൾ നവംബർ 11ന് സുപ്രീംകോടതി പരിഗണിക്കും

  1. Home
  2. National

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം: ഹർജികൾ നവംബർ 11ന് സുപ്രീംകോടതി പരിഗണിക്കും

   supreme court


തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കാനിരിക്കുന്നത്. ഡി.എം.കെ ഉൾപ്പെടെ നിരവധി രാഷ്ട്രീയകക്ഷികളാണ് ഹർജിയുമായി രംഗത്തെത്തിയത്.എസ്‌ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്‌നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്.