മഹാരാഷ്ട്രയിലെ ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രാജി സന്നദ്ധത അറിയിച്ച് ഫഡ്നാവിസ്

  1. Home
  2. National

മഹാരാഷ്ട്രയിലെ ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രാജി സന്നദ്ധത അറിയിച്ച് ഫഡ്നാവിസ്

DEVENDRA FATNAVIS


മഹാരാഷ്ട്രയിൽ ബിജെപിക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മഹാരാഷ്ട്രയിലെ ഫലത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സംഘടനാ തലത്തിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ മുഴുവൻ സമയവും സംഘടനയെ ശക്തിപ്പെടുത്താൻ വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാന സർക്കാരിലെ സ്ഥാനത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിക്കാൻ പോകുന്നു,' ഫഡ്‌നാവിസ് പത്രസമ്മേളനത്തിൽ പറഞ്ഞു.