സിജെപി -കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി;രണ്ട് ആവശ്യങ്ങൾക്ക് അംഗീകാരം

  1. Home
  2. National

സിജെപി -കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി;രണ്ട് ആവശ്യങ്ങൾക്ക് അംഗീകാരം

image


നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പൂർത്തിയായി. സിജെപി മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്ര സർക്കാർ അംഗീകരിച്ചതായാണ് വിവരം.അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ച് നിന്നു. വിഷത്തിൽ തീരുമാനമെടുക്കാൻ സർക്കാർ സമയം തേടി. ശനിയാഴ്ച ഉച്ച വരെയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചാണ് ചർച്ച നടന്നത്. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയുമാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ മന്ത്രിമാർ അംഗീകരിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സുപ്രധാന ആവശ്യം കൂടി സിജെപി പ്രതിനിധികൾ ശക്തമായി ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമുണ്ടെന്ന് മന്ത്രിമാർ സിജെപി പ്രതിനിധികളോട് വ്യക്തമാക്കുകയായിരുന്നു.