തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ മരിച്ചു
തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ക്ക് ദാരുണാന്ത്യം. ജാഫര്‍ഖാന്‍പേട്ടിലെ അണ്ണൈസത്യ നഗറിലാണ് സംഭവം. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
പരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യലഹരിയിലായിരുപരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവേയായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.ന്ന ഇയാള്‍ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവേയായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.