തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: എഐഎഡിഎംകെ- ബിജെപി സീറ്റ് ധാരണയായി
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ സീറ്റു ധാരണയായി. 234 അം അസംബ്ലിയില്‍ എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കും. ശേഷിക്കുന്ന 65 സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. ബിജെപി 27 സീറ്റിലാണ് മത്സരിക്കുക.പട്ടാളി മക്കള്‍ കക്ഷി ( പിഎംകെ)യ്ക്ക് 18 സീറ്റാണ് നല്‍കിയിട്ടുള്ളത്. അമ്മ മക്കള്‍ മുന്നേറ്റ കഴക (എഎംഎംകെ)ത്തിന് 11 സീറ്റും, തമിഴ് മാനില കോണ്‍ഗ്രസിന് 5 സീറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യ ജനനായക കക്ഷിക്ക് രണ്ടും, തമിഴക മക്കള്‍ മുന്നേറ്റ കഴകം, പുരട്ചി ഭാരതം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും അനുവദിച്ചിട്ടുണ്ട്.
