സ്റ്റാലിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി

  1. Home
  2. National

സ്റ്റാലിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി

image


ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി. പിണറായി വിജയൻ 'പെരിയാർ' വിജയൻ ആകുന്നതായി തമിഴിസൈ സൗന്ദർരാജൻ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു.

തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിൻ പങ്കെടുക്കാറില്ല 35,000 ക്ഷേത്രങ്ങളിൽ ഒന്നിലും പോകാറില്ല. പക്ഷെ കേരളത്തിൽ പോകാൻ ഒരുങ്ങുന്നു. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ സാഹചര്യവും തമിഴിസൈ ഓർത്തെടുത്തു.മകനെ തിരുത്താൻ ഒരിക്കലും സ്റ്റാലിൻ തയാറായില്ല . എപ്പോൾ ഇത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതെന്നും തമിഴിസൈ ചോദിച്ചു.