പാമ്പുകടിയേറ്റാൽ ഇനി സർക്കാരിനെ അറിയിക്കണം; പൊതുജനാരോഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി തമിഴ്‌നാട്

  1. Home
  2. National

പാമ്പുകടിയേറ്റാൽ ഇനി സർക്കാരിനെ അറിയിക്കണം; പൊതുജനാരോഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി തമിഴ്‌നാട്

Cobras Snake


പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ നടപടികളുമായി തമിഴ്‌നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികൾ ഇനി സർക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴിൽ  ഉൾപ്പെടുത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. സമീപകാലത്ത് സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിൻറെ പുതിയ നീക്കം.  

കർഷകത്തൊഴിലാളികൾ, കുട്ടികൾ, ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്ക് പാമ്പുകടിയേറ്റുള്ള നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം സംബന്ധിച്ച  വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള മരണങ്ങൾ തടയാൻ മറുമരുന്ന് ലഭ്യമാക്കൽ എന്നിവ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഈ വർഷം ജൂൺ ഏഴുവരെ 7300 പേർക്കാണ് തമിഴ്‌നാട്ടിൽ പാമ്പുകടിയേറ്റത്. ഇതിൽ 13 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. പാമ്പുകടിച്ച എല്ലാ സംഭവങ്ങളും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത് വിവരശേഖരണത്തിൽ തടസം വരുത്തുന്നുണ്ട്. അതിനാൽ ഇനി പാമ്പുകടിയേറ്റവരുടെ വിവരങ്ങൾ ആശുപത്രികൾ നിർബന്ധമായും സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.