തമിഴ്നാടും പൊള്ളുന്നു; ഓറഞ്ച് അലേർട്ട്

  1. Home
  2. National

തമിഴ്നാടും പൊള്ളുന്നു; ഓറഞ്ച് അലേർട്ട്

HEAT


തമിഴ്‌നാട്ടിൽ പൊള്ളും ചൂട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു മുകളിൽ ചൂടുണ്ടായ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്നലെ കരൂർ പരമതിയിൽ 44 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.