നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ പരമർശം വിവാദത്തിൽ; നടപടി വേണമെന്ന് ബി.ജെ.പി

  1. Home
  2. National

നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ പരമർശം വിവാദത്തിൽ; നടപടി വേണമെന്ന് ബി.ജെ.പി

bjp


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിൽ. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്‍റെ അസഭ്യ പരാമർശം . 

മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്‍റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയുടെ അമ്മയെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.