തമിഴ്നാട്ടിലെ 'തായ്മാമൻ തങ്കമോതിരം' പദ്ധതിയിൽ വീണ്ടും ഇളവ്; അന്യസംസ്ഥാനത്ത് വിവാഹം കഴിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങൾക്കും സ്വർണമോതിരം

  1. Home
  2. National

തമിഴ്നാട്ടിലെ 'തായ്മാമൻ തങ്കമോതിരം' പദ്ധതിയിൽ വീണ്ടും ഇളവ്; അന്യസംസ്ഥാനത്ത് വിവാഹം കഴിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങൾക്കും സ്വർണമോതിരം

image


തമിഴ്നാട് സർക്കാരിന്റെ 'തായ്മാമൻ തങ്കമോതിരം' പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ്. വിവാഹശേഷം മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന തമിഴ് സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഇനി ഒരു ഗ്രാം സ്വർണമോതിരം ലഭിക്കും. ഇതിനായി കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കൾ തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന രേഖ സമർപ്പിച്ചാൽ മതിയാകും.

കുഞ്ഞ് തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജനിച്ചിരിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ല. യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയുള്ള വിജ്ഞാപനം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കി. 2026 ജൂൺ മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വരും.

മറ്റ് സംസ്ഥാനങ്ങളിൽ വിവാഹം കഴിച്ച് താമസിക്കുന്ന തമിഴ് സ്ത്രീകൾ പ്രസവസമയത്ത് സ്വന്തം നാട്ടിലെത്തിയാലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് യോഗ്യതയിൽ ഇളവ് വരുത്തിയത്.

സെപ്റ്റംബർ 28നാണ് നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ്മാമൻ തങ്കമോതിരം' പദ്ധതിക്ക് തമിഴ്നാട് സർക്കാർ തുടക്കമിട്ടത്