ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു; മരണം ഉറക്കത്തിനിടെ
ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിനിടെ ഉണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഒക്ടോബർ 27ന് മുംബൈയിലെ ഓഷിവാരയിലുള്ള വസതിയിലായിരുന്നു അന്ത്യം. താരത്തിന്റെ സുഹൃത്തുക്കളാണ് മരണവിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാഥ് ജന്മോൻ കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഡൂംഗ' തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അനുജ് ശ്രദ്ധേയനായിരുന്നു.ദിവസവും പുലർച്ചെ 4.30ന് ഉണർന്ന് വ്യായാമം ചെയ്യുന്ന ശീലമുണ്ടായിരുന്ന അനുജ്, സംഭവദിവസം അലാറം അടിച്ചിട്ടും എഴുന്നേറ്റിരുന്നില്ല. തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
