കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

  1. Home
  2. National

കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ACCIDENT

കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു. പി പി സഫ്‌വാനാണ്(23) മരിച്ചത്. ശ്രീനഗറിലേക്ക് ഉള്ള യാത്രക്കിടെ ബനിഹാളിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിലായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ട്രാവലറിലുണ്ടായ പതിനാറ് യാത്രക്കാരിൽ പന്ത്രണ്ട് പേരും മലയാളികളായിരുന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.