അരുണാചലിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു

  1. Home
  2. National

അരുണാചലിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു

assam


അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. പട്രോളിങ് നടത്തുകയായിരുന്ന 21-ാം അസം റൈഫിൾസ് സംഘത്തിന് നേരെ ചൊവ്വാഴ്ച രാവിലെ 6.30-ഓടെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ 42-കാരനായ ഹവിൽദാർ ജാൻഖോക് കുകി കൊല്ലപ്പെടുകയും നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിവേലി നിർമാണം നടക്കുന്ന മേഖലയിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ആക്രമണത്തിന് പിന്നിൽ എൻ.എസ്.സി.എൻ (കെ-വൈ.എ) തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രദേശത്ത് സുരക്ഷാസേന ശക്തമായ തിരച്ചിൽ തുടരുകയാണെന്നും ചാങ്‌ലാങ് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.