ഭീകരവാദത്തിന് ജമ്മു കശ്മീരിന്റെ വികസനം തടയാനാകില്ലെന്ന് പ്രധാനമന്ത്രി

  1. Home
  2. National

ഭീകരവാദത്തിന് ജമ്മു കശ്മീരിന്റെ വികസനം തടയാനാകില്ലെന്ന് പ്രധാനമന്ത്രി

prime minister


ഭീകരവാദത്തിന് ജമ്മു കശ്മീരിന്റെ വികസനം തടയാൻ സാധിക്കില്ലെന്നും, അതിന്
ആര് ശ്രമിച്ചാലും പ്രതീക്ഷിക്കാത്ത തിരിച്ചടി ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ രാജ്യത്തിൻറെ കരുത്ത് വർധിച്ചതിന്റെ തെളിവാണെന്ന്
ചെനാബ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കത്ര - ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. അഞ്ജി പാലവും മോദി ഉദ്ഘാടനം ചെയ്തു.ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവെ ലൈനിനും മോദി ഇന്ന് തുടക്കം കുറിച്ചു.