71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

  1. Home
  2. National

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

image


71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്‌കാരത്തിന് ഷാരൂഖ് ഖാനും, വിക്രാന്ത് മാസിയും അർഹരായി. മികച്ച സിനിമ 12 ഫെയിൽ.ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെൻ ആണ് മികച്ച സംവിധായകൻ

2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്കിനെ തിരഞ്ഞെടുത്തു. ഉർവശി, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ക്രിസ്റ്റോ ടോമിയാണ് സംവിധാനം ചെയ്തത്.

'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. 'ജവാനിലെ പ്രകടനത്തിനാണ് ഷാരുഖ് ഖാനും ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിക്കും മികച്ച നടനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത്.പൂക്കാലം സിനിമയിലെ അഭിനയത്തിനാണ് സഹനടനായി വിജയരാഘവൻ തെരഞ്ഞെടുക്കപ്പെട്ടത്
കേരള സ്റ്റോറി മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം 2018-ലൂടെ മോഹ