കുഞ്ഞ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  1. Home
  2. National

കുഞ്ഞ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

dig


ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 40-50 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടി എങ്ങനെയാണ് വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡല്‍ഹിയിലെ കേശ്പൂരിലാണ് സംഭവം. ഡല്‍ഹി ഫയര്‍ഫോഴ്‌സും ദേശീയദുരന്തനിവാരണഅതോറിറ്റി(എന്‍ഡിആര്‍എഫ്)യും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.