തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയെ കുറിച്ച് ബി.ജെ.പിക്ക് ഒന്നും പറയനില്ല; ബിജെപി പ്രകടനപത്രിക തള്ളി ഗെലോട്ട്

  1. Home
  2. National

തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയെ കുറിച്ച് ബി.ജെ.പിക്ക് ഒന്നും പറയനില്ല; ബിജെപി പ്രകടനപത്രിക തള്ളി ഗെലോട്ട്

ashok


\ബി.ജെ.പി കഴിഞ്ഞ തവണ പറഞ്ഞ അതേ വാ​ഗാദാനങ്ങൾ ആവർത്തിക്കുന്നു. വാഗ്‍ദാനങ്ങളെല്ലാം വാഗ്‍ദാനങ്ങളായി അവശേഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. കള്ളപ്പണം തിരികെ കൊണ്ടുവരും, കർഷകപ്രശ്നം പരിഹരിക്കും, പതിന‍ഞ്ച് ലക്ഷം തരും എന്നെല്ലാം വാഗ്‍ദാനം നല്‍കി. കർഷകർക്കും ഗുസ്തി താരങ്ങള്‍ക്കുമെല്ലാം സമരം ചെയ്യേണ്ടി വന്നു. ബിജെപിക്ക് വിശ്വാസ്യതയില്ലാതായി. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയക്കുറിച്ച് ബിജെപിക്ക് ഒന്നും പറായിനില്ല.

2014 ലും 2019  ലും ഉണ്ടായിരുന്ന സാഹചര്യത്തിന് മാറ്റം വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനപത്രിക തയാറാക്കാൻ രാജ്നാഥ് സിങിന്‍റെ കീഴില്‍ സമിതിയെ നിയോഗിച്ചത് 10 ദിവസം മുന്‍പ് മാത്രമാണ്. 10 ദിവസം കൊണ്ടാണ് 140 കോടി ജനങ്ങള്‍ക്കായുള്ള പ്രകടപത്രിക തയ്യാറാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയിലൂടെ കിട്ടിയ വിവരങ്ങളാണ് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയ  കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്നും ഗെലോട്ട് വ്യക്തമാക്കി.