കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരം; ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

  1. Home
  2. National

കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരം; ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

DELHI COURT


കോടതി പരിസരത്ത് പ്രതിഷേധിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ജില്ലാ കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ എ.എ.പി ലീഗല്‍ സെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ മുന്നറിയിപ്പ്.

കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാനോ തടയാനോ സാധിക്കില്ല. കോടതിയെ സമീപിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശത്തെയും തടയാനാവില്ല. ഇത്തരം നമടപടികളുണ്ടായാല്‍ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.