കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിവാദ വീഡിയോ ഉടൻ നീക്കണം; എക്സിന് ഇലക്ഷൻ കമ്മീഷന്റെ നിര്‍ദ്ദേശം

  1. Home
  2. National

കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിവാദ വീഡിയോ ഉടൻ നീക്കണം; എക്സിന് ഇലക്ഷൻ കമ്മീഷന്റെ നിര്‍ദ്ദേശം

election-commission


സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു. 

സംവരണവുമായി ബന്ധപ്പെട്ട വിവാദ ദൃശ്യം പങ്ക് വെച്ചതിന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്ക് എതിരെ കർണാടക പൊലീസ് കേസും എടുത്തിട്ടുണ്ട്. കർണാടകയിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം അവസാനിക്കുന്നതിന് തൊട്ട് മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.