ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതിൽ ഐപിഎൽ കിരീട ആഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. ആർസിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ് ടീമിനും നോട്ടിസ് അയക്കും. ചൊവ്വാഴ്ചയ്ക്കകം സർക്കാർ കോടതിയിൽ വിശദീകരണം നൽകണം.
അപകടത്തിൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി . ഫ്രീ പാസ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് ആർ സി ബി മാനേജ്‌മെന്റ് ആണ് പരിപാടിയുടെ സംഘടകർ എന്നായിരുന്നു സർക്കാർ മറുപടി നൽകിയത്. പിന്നാലെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം പോലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കാട്ടി ഡി ജി പി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
