വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനം ശിവശക്തി പോയിന്റ് തന്നെ; പേര് അം​ഗീകരിച്ച് ഐഎയു

  1. Home
  2. National

വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനം ശിവശക്തി പോയിന്റ് തന്നെ; പേര് അം​ഗീകരിച്ച് ഐഎയു

CHANDRAYAN


ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്. ഐഎയുവിനാണ് ബഹിരാകാശത്തെ വസ്തുക്കളുടെ പേര് ഔദ്യോഗികമായി നിർണയിക്കാനുള്ള അവകാശം. ഐഎയു അംഗീകാരം കിട്ടിയതോടെ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗിക്കാനാകും.

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടത് ഏറെ വിവാദത്തിന് ഇടയാക്കിയികുന്നു. 'ശിവശക്തി പോയിന്റ്' എന്ന നാമകരണം പിന്‍വലിക്കണമെന്ന് നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് അവശ്യപ്പെട്ടിരുന്നു. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമായ പ്രവര്‍ത്തനമാണെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വാദം. എന്നാൽ, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥിന്റെ പ്രതികരണം. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും എസ് സോമനാഥ് പറഞ്ഞിരുന്നു.