കാര്യം നിസാരം; വഴക്കിട്ടു, 14 കാരൻ സഹപാഠിയെ മൂക്കിനിടിച്ച് കൊന്നു

  1. Home
  2. National

കാര്യം നിസാരം; വഴക്കിട്ടു, 14 കാരൻ സഹപാഠിയെ മൂക്കിനിടിച്ച് കൊന്നു

crime


ദില്ലിയിൽ ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ദില്ലിയിലെ ന്യൂ ഉസ്മാൻപുരിയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരനായ സഹപാഠിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ആറാം ക്ലാസുകാരനെ പിടികൂടിയയത്. 

നിസാര കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിന് പുറത്ത് വെച്ചായിരുന്നു വഴക്ക്. തർക്കത്തിനിടെ അറാം ക്ലാസുകാരൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ് എട്ടാം ക്ലാസുകാരന്‍റെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. ഇടിയേറ്റ് മൂക്കിൽ നിന്നും അമിതമായി ചോര വാർന്ന് ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.