ഡാൻസിനിടയിൽ പാട്ട് നിർത്തി; സഹോദരനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
മധ്യപ്രദേശിൽ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. വീട്ടിൽ നടന്ന ആഘോഷപരിപാടിക്കിടെ പാട്ട് നിർത്തിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുതിർന്ന സഹോദരൻ രാകേഷ് വീട്ടിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടിക്കിടെ മ്യൂസിക് സിസ്റ്റത്തിൽ നിന്ന് പാട്ട് വച്ച് എല്ലാവരും ചുവട് വെച്ചു. രാജ്കുമാർ ഡാൻസ് ചെയ്തുകൊണ്ടിരുന്ന സമയം രാകേഷ് പാട്ട് നിർത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാട്ടും ഡാൻസും തുടരണമെന്ന് രാജ്കുമാർ ആവശ്യപ്പെട്ടെങ്കിലും രാകേഷ് ഇത് കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.