മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നത്, തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിന്മാറണം; ആനിരാജ

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നടപടിക്കെതിരെ സിപിഐഎം ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ്. ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ദേശീയബാലാവകാശ കമ്മീഷൻ പിന്മാറണം. ആരെയും ശാക്തീകരിക്കാൻ അല്ല മറിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണിത്. മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നതാണ്, അക്ഷരാഭ്യാസം നൽകുന്നതിൽ വലിയ പങ്കു മദ്രസകൾ വഹിക്കുന്നുണ്ട് ആനിരാജ.
അതേസമയം, മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസകളെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ, പ്രിയങ്ക് കാനൂങ് അയച്ച കത്തിലാണ് മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നത്.
മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് കമ്മീഷന്റ വിലയിരുത്തൽ.