'ഇരയുടെ സ്വാകാര്യത മാനിക്കണം'; ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്; കേസെടുക്കും

  1. Home
  2. National

'ഇരയുടെ സ്വാകാര്യത മാനിക്കണം'; ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്; കേസെടുക്കും

prajwal-revanna


ഹാസൻ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം. ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കും. ദൃശ്യമാധ്യമങ്ങൾ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. 


രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കര്‍ണാടകയില്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്‍റെ പുതിയ അറിയിപ്പ് വരുന്നത്. പ്രജ്വലിനെതിരെ മാത്രമല്ല രേവണ്ണയ്ക്കെതിരെയും പീഡന പരാതി വന്നു. രേവണ്ണയ്ക്കെതിരെ ഉന്നയിക്കപ്പെട്ട പഴയ പല പരാതികളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുമുണ്ട്.