വിവാഹവാർഷികം; ഭർത്താവ് സമ്മാനം വാങ്ങി നൽകിയില്ല, ഭർത്താവിനെ യുവതി കറികത്തി ഉപയോ​ഗിച്ച് കുത്തി

  1. Home
  2. National

വിവാഹവാർഷികം; ഭർത്താവ് സമ്മാനം വാങ്ങി നൽകിയില്ല, ഭർത്താവിനെ യുവതി കറികത്തി ഉപയോ​ഗിച്ച് കുത്തി

Stabbed to death


വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു. ബംഗളൂരു വെള്ളംതൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഭാര്യക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യ തന്നെ കറിക്കത്തി കൊണ്ട് കുത്തി എന്നാണ് ഭർത്താവ് നൽകിയ മൊഴി.  

താൻ സമയോജിത ഇടപെടൽ നടത്തിയത് കൊണ്ട് അധികം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്.  ഭാര്യ അടുത്തിടെയായി ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്.  ഭാര്യയെ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന് കരുതിയിരുന്നതായും ഭർത്താവ് പറയുന്നുണ്ട്. ആദ്യമായാണ് വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് സമ്മാനം നൽകാതിരുന്നത്. മൂത്തച്ഛൻറെ മരണം കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നുവെന്നും ഭർത്താവ് പറയുന്നുണ്ട്.