ചികിത്സക്കെത്തിയ യുവതിക്ക് ഒരു ഇഞ്ചക്‌ഷനെടുത്തു, ബോധം കെടുത്തി പീഡിപ്പിച്ച് വീഡിയോ പകർത്തി; ഡോക്ടർ അറസ്റ്റിൽ

  1. Home
  2. National

ചികിത്സക്കെത്തിയ യുവതിക്ക് ഒരു ഇഞ്ചക്‌ഷനെടുത്തു, ബോധം കെടുത്തി പീഡിപ്പിച്ച് വീഡിയോ പകർത്തി; ഡോക്ടർ അറസ്റ്റിൽ

rape


 


 കൊൽക്കത്തയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം പീഡിപ്പിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ക്രൂര പീഡനം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചക്‌ഷൻ നൽകി മയക്കി കിടത്തിയ ശേഷം ഡോക്ടർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ യുവതിയോട് ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞു. എന്തിനാണ് കുത്തിവെപ്പെന്ന് ചോദിച്ചെങ്കിലും ഡോക്ടർ കൃത്യമായ ഉത്തരം കൊടുത്തില്ല. പക്ഷേ ഡോക്ടർ യുവതിയെ കുത്തിവയ്‌പ്പെടുക്കാൻ നിർബന്ധിച്ചു- യുവതി പരാതിയിൽ പറയുന്നു. ആദ്യം കുത്തിവയ്പ്പ് എടുക്കാൻ യുവതി തയാറായില്ല. ഒടുവിൽ ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ യുവതി കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെ യുവതി ബോധരഹിതയായി.

പിന്നാലെ ഡോക്ടർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാൽസംഗത്തിന് ഇരയായെന്ന് യുവതിക്ക് മനസിലായത്. ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തിയത് ഭീഷണിപ്പെടുത്തുമ്പോഴാണ് കണ്ടതെന്നും യുവതി പറഞ്ഞു.