വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

  1. Home
  2. National

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

sc


വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. ഏഴ് മാര്‍ഗ നിര്‍ദേശങ്ങളാണ് സുപ്രീം കോടതി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഭൂമിയേറ്റെടുക്കുന്നത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ തള്ളുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.