കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനമില്ല; കർശന നടപടിയുമായി ഡൽഹി സർക്കാർ

  1. Home
  2. National

കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനമില്ല; കർശന നടപടിയുമായി ഡൽഹി സർക്കാർ

image


സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു.15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചത്

ഇത്തരം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി 350 പെട്രോൾ പമ്പുകളിൽ ട്രാഫിക് പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയോ വാഹന ഉടമയ്ക്ക് പിഴ ചുമത്തുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇന്ധന പമ്പുകൾക്കെതിരെയും നടപടിയെടുക്കും. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 192 പ്രകാരം ഇന്ധന പമ്പ് നടത്തിപ്പുകാർക്കെതിരെ പിഴ ചുമത്തും.