രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്രസർക്കാർ

  1. Home
  2. National

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്രസർക്കാർ

image


രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും, ആവശ്യമായ ക്രൂഡോയിൽ ഉൾപ്പെടെയുള്ള ഇന്ധനവിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പെട്രോൾ പമ്പുകളിൽ ചിലയിടങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നതായും എൽപിജി ഉൽപാദനം വർധിപ്പിച്ചതായും സർക്കാർ വ്യക്തമാക്കി. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കും വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. വർധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വകാര്യ ഇന്റർ സിറ്റി ഓപ്പറേറ്റർമാരെയും സംസ്ഥാനങ്ങളെയുമാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിടുന്നത്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പൊതുഗതാഗതം പൂർണമായി ഇവി ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.