തിരുപ്പരന്‍കുണ്‍ട്രം ദീപം വിവാദം; ഉത്തരവ് ലംഘിച്ചതിനെതിരെ നടപടിക്ക് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി

  1. Home
  2. National

തിരുപ്പരന്‍കുണ്‍ട്രം ദീപം വിവാദം; ഉത്തരവ് ലംഘിച്ചതിനെതിരെ നടപടിക്ക് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി

   supreme court


 

തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന്‍ മുകളില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് ലംഘിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദീപം തെളിയിക്കാന്‍ കഴിയാത്തതില്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടി എടുക്കാന്‍ വിസമ്മതിച്ച കോടതി, ഉത്തരവ് ലംഘിച്ചതിനെതിരെ ഔദ്യോഗിക അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.എന്നാല്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ആചാരപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നല്‍കാത്തതിനാലാണ് ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്ത് മാത്രം ദീപം തെളിയിക്കേണ്ടി വന്നതെന്ന് മധുര കളക്ടര്‍ നിഷാന്ത് കൃഷ്ണ കോടതിയില്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു. ദീപം തെളിയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനായി നിര്‍ദേശിക്കപ്പെട്ട സംഘത്തിന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗീകാരം നല്‍കിയില്ല. ഇതുകാരണമാണ് സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കഴിയാതെ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്.