‘ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാർജുൻ ഖാർഗെ

  1. Home
  2. National

‘ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാർജുൻ ഖാർഗെ

mallikarjun kharge


രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കകൾ പങ്കുവെക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കാണ് രാജ്യം സാക്ഷിയാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഖാർഗെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പ്രത്യേക നടപടികളൊന്നും ആവശ്യപ്പെടാതെ തങ്ങളുടെ കടുത്ത ആശങ്കകളും അഭ്യർഥനകളും ചീഫ് ജസ്റ്റിസിനു മുന്നിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.