ഛത്തീസ്ഗഡിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു

  1. Home
  2. National

ഛത്തീസ്ഗഡിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു

BLAST


ഛത്തീസ്ഗഡിലെ കാങ്കറിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. കാങ്കർ-നാരായൺപൂർ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഐഇഡി (IED) സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീനമേഖലയിൽ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നിർവീര്യമാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ജില്ലാ റിസർവ് ഗാർഡിലെ (DRG) ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.