മലയാളിയായ ആനി ജോർജ് ഉൾപ്പെടെ മൂന്ന് പേർ ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർമാർ
മലയാളിയായ ആനി ജോർജ് മാത്യു ഉൾപ്പെടെ മൂന്ന് പേരെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്റെ പാർട്ട് ടൈം നോൺ-ഓഫീഷ്യൽ ഡയറക്ടർമാരായി കേന്ദ്ര സർക്കാർ നിയമിച്ചു. സയ്യിദ് അക്ബറുദ്ദീൻ, ജെ.കെ. സിൻഹ എന്നിവരാണ് മറ്റ് രണ്ട് ഡയറക്ടർമാർ. നാല് വർഷത്തേക്കാണ് നിയമനം. 1988 ബാച്ചിലെ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് (IA&AS) ഉദ്യോഗസ്ഥയും കോട്ടയം സ്വദേശിയുമായ ആനി ജോർജ് മാത്യു, നിലവിൽ പതിനാറാം ധനകാര്യ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിക്കുകയാണ്.
ആര്‍ബിഐയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ജെകെ സിന്‍ഹ, സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ചെയര്‍മാന്‍ കൂടിയാണ്. സയ്യിദ് അക്ബറുദ്ദീന്‍ 1985 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. 2016-20 ല്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
കൂടാതെ, 2012-15 കാലത്ത് വിദേശകാര്യ മന്ത്രാലയ വക്താവായും, 2006-11 കാലത്ത് അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ ഇന്ത്യയുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം നോണ്‍ ഓഫീഷ്യല്‍ ഡയറക്ടര്‍മാരായുള്ള ഇവരുടെ കാലാവധി നാലുവര്‍ഷമാണ്.
